Thursday, May 2, 2024
educationkeralaLocal NewsNews

എരുമേലി എം ഇ എസ് കോളേജില്‍ സയന്‍സ് എക്‌സിബിഷന്‍

എരുമേലി : ശാസ്ത്ര സാങ്കേതിക വിദ്യകളുടെ നൂതനമായ ആശയങ്ങളും – കണ്ടുപിടിത്തങ്ങളും അത് വഴി പഠനവും – ജോലികളുടെ അനന്തമായ സാധ്യതകളെക്കുറിച്ച് സാധാരണ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എം.ഇ.എസ് കോളേജിലെ ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ വേള്‍ഡ് സയന്‍സ് ഡേയുടെ ഭാഗമായി ഡിസംബര്‍ 1, 2 തിയതികളില്‍ എക്‌സിബിഷന്‍ നടത്തുന്നതെന്നും കോളേജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.  ഒന്നിന് രാവിലെ 9.30 ന് പരിപാടി കോളേജ് ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്യും. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പ്രൊജക്റ്റ് മത്സരവും – ക്വിസ് മത്സരങ്ങളും ഉണ്ടായിരിക്കും. ഐഎസ് ര്‍ഒയുടെ സ്‌പേസ് ഓണ്‍ വീല്‍ എക്‌സിബിഷന്‍, കേരളം സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തിന്റെ മൊബൈല്‍ അസ്ട്രോണോമി യൂണിറ്റ് എന്നിവ മേളയുടെ മുഖ്യ ആകര്‍ഷണങ്ങളാണ്. കെല്‍ട്രോണ്‍, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് തുടങ്ങി പതിനഞ്ചോളം സ്റ്റാളുകളുടെ പ്രദര്‍ശനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഡിസംബര്‍ ഒന്ന്,രണ്ട് തീയതികളില്‍ നടക്കുന്ന പരിപാടികള്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യമായി കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ കോളേജ് ചെയര്‍മാന്‍ പി എം മുഹമ്മദ് സലാം,മാനേജ്‌മെന്റ് കമ്മറ്റി സെക്രട്ടറി അഡ്വ. മുഹമ്മദ് ഹരീഫ്, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അനില്‍കുമാര്‍, ഇലക്ട്രോണിക്‌സ് വിഭാഗം എച്ച് ഒ ഡി ജിഷ സി കെ,പ്രോഗ്രാം കോഡിനേറ്റര്‍ സുമയ്യ പി എസ്, പി ആര്‍ ഒ അര്‍ഷത്ത് നെജി എന്നിവര്‍ പങ്കെടുത്തു. പ്രവേശനം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ എന്ന നമ്പറില്‍ ബന്ധപ്പെടുക. 94 46 60 51 22