Tuesday, April 23, 2024
EntertainmentindiaNewsObituary

തെലുങ്ക് സിനിമ യുവതാരം ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: സെക്കന്‍ഡ് ഹാന്‍ഡ്, കുന്ദനപു ബൊമ്മ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തെലുങ്ക് നടന്‍ സുധീര്‍ വര്‍മ്മ ആത്മഹത്യ ചെയ്തു. വൈസാഗിലെ വസതിയിലാണ് സുധീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന . സംസ്‌കാരം ചൊവ്വാഴ്ച വിശാഖപട്ടണത്തില്‍ നടക്കും . 2013 ല്‍ നിഖില്‍ സിദ്ധാര്‍ത്ഥും സ്വാതി റെഡ്ഡിയും അഭിനയിച്ച സ്വാമി രാ രാ എന്ന ചിത്രത്തിലൂടെയാണ് സുധീര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നാഗ ചൈതന്യയുടെയും കൃതി സനന്റെയും ചിത്രമായ ദോച്ചെയിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് ഇഷ കോപിക്കര്‍, നിഖില്‍ സിദ്ധാര്‍ത്ഥ്, ഋതു എന്നിവര്‍ അഭിനയിച്ച കേശവ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു.