Friday, May 17, 2024
keralaLocal NewsNews

തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ; കൊടിത്തോട്ടം മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മ്മാണം പ്രതിസന്ധിയില്‍.

 

  •  ഫണ്ട് നല്‍കുന്നില്ലെന്ന് ഏജന്‍സി .
  • ഏജന്‍സി മൂന്നുവര്‍ഷം നിര്‍മ്മാണം വൈകിപ്പിച്ചെന്ന് പഞ്ചായത്ത്.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മാണം ആരംഭിച്ച എരുമേലി കൊടിത്തോട്ടം മാലിന്യസംസ്‌കരണ പ്ലാന്റ് പൂര്‍ത്തീകരിക്കാന്‍ ബാക്കി ഫണ്ട് നല്‍കാത്തതിനെ തുടര്‍ന്ന് നിര്‍മ്മാണം പ്രതിസന്ധിയില്‍.സര്‍ക്കാര്‍ അംഗീകാരമുള്ള കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോസ്റ്റ് ഫോര്‍ഡ് എന്ന ഏജന്‍സിയാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്.പദ്ധതിക്കായി 36 ലക്ഷം രൂപയാണ് നീക്കിവച്ചത് . എന്നാല്‍ ഒന്നാം ഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി 6.4 ലക്ഷം രൂപയാണ് ഏജന്‍സിക്ക് നല്‍കിയത്.
രണ്ടാംഘട്ട നിര്‍മാണത്തിന് ഭാഗമായി മെഷീന്‍ അടക്കമുള്ള മറ്റ് ഉപകരണങ്ങള്‍ കൊണ്ട് എത്തിച്ചെങ്കിലും ഫണ്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് നിര്‍മ്മാണം പ്രതിസന്ധിയിലായിരിക്കുന്നെതെന്നും ഏജന്‍സി കോര്‍ഡിനേറ്റര്‍ ബിജു പി.ജോണ്‍ പറഞ്ഞു.ഫണ്ട് ഇപ്പോള്‍ ലഭിച്ചാല്‍ പോലും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ 20 ദിവസം വേണ്ടിവരുമെന്നാണ് ഏജന്‍സി പറയുന്നത്.ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ പദ്ധതി പൂര്‍ത്തീകരിച്ച് മാലിന്യ സംസാരിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അവലോകന യോഗത്തിലാണ് ഏജന്‍സി ഇക്കാര്യം കളക്ടറെ അറിയിച്ചത്.മണിക്കൂറില്‍ ഒരു ടണ്‍ മാലിന്യം സംസ്‌കരിക്കാനുള്ള പദ്ധതി .
മാലിന്യം സംസ്‌കരിക്കുന്ന സമയത്ത് ഉണ്ടാകുന്ന പുക ശുദ്ധികരിക്കുന്നതടക്കം ആധുനിക സജ്ജീകരണമാണ് ഉപയോഗിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. തീര്‍ത്ഥാടന അവലോകനയോഗത്തില്‍ യോഗത്തില്‍ സെക്രട്ടറി പങ്കെടുത്തുവെങ്കിലും ഫണ്ട് നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായില്ല .എന്നാല്‍ 2017 നവംബര്‍ മാസം കരാര്‍ നല്‍കിയ പദ്ധതി പൂര്‍ത്തീകരിക്കാതെ കഴിഞ്ഞ മൂന്നുവര്‍ഷം ഗുരുതരമായ അനാസ്ഥയാണ് ഏജന്‍സി കാട്ടിയെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ പറഞ്ഞു. ഇത് മറച്ചുവച്ചാണ് അവലോകനയോഗത്തില്‍ ഫണ്ട് നല്‍കുന്നില്ലെന്ന പരാതിയുമായി അവര്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.