Monday, May 6, 2024
keralaNewspolitics

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാക്കി മുന്നണികൾ. 

വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ,  സ്ഥാനാർഥി നിർണ്ണയം മുന്നണികൾ സജീവമാക്കിയെങ്കിലും അടിയൊഴുക്കും – വെട്ടിനിരത്തലിന്റേയും അനന്തരഫലമായി പല നേതാക്കളും മത്സര രംഗത്തു നിന്നും പിന്മാറേണ്ടി വരും.കഴിഞ്ഞ തവണ ജനറൽ സീറ്റിൽ നിന്നും മത്സരിച്ച്  വിജയിച്ച പല  സീറ്റുകളും ഇത്തവണ വനിത  സംവരണമായി വന്നതാണ് മുന്നണിയിലെ നേതാക്കന്മാരുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായത്,കഴിഞ്ഞ തവണത്തെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.ആർ രാജപ്പൻ നായർ (കിഴക്കേക്കര ),വി പി സുഗതൻ ( ചെറുവള്ളി ) , റ്റി. എസ് കൃഷ്ണകുമാർ ( ഒഴക്കനാട് ),സോമൻ നിരവത്തിൽ (മൂക്കൻപ്പെട്ടി),പ്രകാശ് പുളിക്കൻ ( മുക്കൂട്ടുതറ ) , പി എ ഇർഷാദ്  (എലിവാലിക്കര) , ഇ. കെ സു ബ്രമഹ്ണ്യൻ ( പൊര്യൻമല ) തുടങ്ങി യു ഡി എഫ് – എൽ ഡി എഫിലെ പ്രമുഖ നേതാക്കൾ മത്സരിച്ച സീറ്റുകളാണ് വനിത സംവരണത്തിലേക്ക് മാറിയത് .എന്നാൽ ഇതിൽ പല നേതാക്കളും വീണ്ടും മത്സരിക്കാൻ തയ്യാറായതാണ് മുന്നണികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.എന്നാൽ മുന്നണി നേതാക്കളിൽ ചിലരെ വാർഡുകളിൽ മത്സരിപ്പിക്കാനുള്ള നീക്കം നടക്കുമ്പോഴും വെട്ടിനിരത്തലിന്റെ ഭാഗമായി ചിലരെ ബ്ലോക്ക് – ജില്ല ഡിവിഷനുകളിലേക്ക് നീക്കാനാണ് സാധ്യത . എന്നാൽ മുന്നണികളിലെ പലർക്കും സീറ്റുകൾ നൽകാതെ  മാറ്റി നിർത്താനുള്ള സാധ്യത ചർച്ചകളും സജീവമാണ്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിത സംവരണമായതും വെട്ടിനിരത്തലിന് ആക്കം കൂട്ടും.എന്നാൽ ഇരു മുന്നണിയിലേയുംപ്പെട്ട ബ്ലോക്ക് / ജില്ല ഡിവിഷനുകളിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന നേതാക്കളിൽ പലരുടേയും സ്ഥിതി അപകടാവസ്ഥയിലാണ്.
പല സീറ്റുകളിലും അട്ടിമറികളിലൂടെ പഴയതോ – പുതിയതോ ആയ സ്ഥാനാതിർഥികളേയാകും രംഗത്തിറക്കുക. കഴിഞ്ഞ തവണ  ജയിച്ചവരിൽ മോശം പ്രവർത്തനം കാഴ്ചവച്ച ചിലർ  പുറത്ത്  പോകുന്നതാണ് മുന്നണിയിലെ ചിലനേതാക്കളുടെ ഏക ആശ്വാസം .എന്നാൽ പഞ്ചായത്ത്   പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ അട്ടിമറിയും – വെട്ടിനിരത്തലും  ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.എന്നാൽ  ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പും ചില നേതാക്കൾ ലക്ഷ്യം വയ്ക്കുന്നുണ്ട്.കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ജോസ്  കെ മാണി വിഭാഗം എൽഡിഎഫിലേക്കുള്ള രംഗപ്രവേശനം നടന്നാൽ  പല സീറ്റുകളിലും പിന്നെയും അഴിച്ചു പണി നടത്തേണ്ടിവരും.എൻ ഡി എ മുന്നണിയെ സംബന്ധിച്ച് പഞ്ചായത്തിലെ ചില പ്രമുഖർ ബിജെപിയിലേക്ക് കടന്നുവരുന്നതോടെ പല സീറ്റുകളും ബിജെപിയും വിജയത്തിനായി ലക്ഷ്യം വയ്ക്കുന്നു.ഇരുമ്പൂന്നിക്കര വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങളാണ് ബിജെപിയുടെ പ്രചരണായുധമാകുന്നത്.