Friday, April 19, 2024
BusinessindiaNews

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി ഇനി ‘ഇ റുപ്പി’

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇ -റുപ്പി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ആഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇ -റുപ്പി അവതരിപ്പിക്കും.ഇലക്‌ട്രോണിക് വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേമെന്റ് സിസ്റ്റം നാഷനല്‍ പേമെന്റ്‌സ്  കോര്‍പറേഷനാണ് (എന്‍.പി.സി.ഐ) വികസിപ്പിച്ചത്. ദേശീയ സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് യു.പി.ഐ പ്ലാറ്റ്‌ഫോമില്‍ ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഡിജിറ്റല്‍ പേമെന്റിന്റെ പണ -സമ്പര്‍ക്ക രഹിത രൂപമാണ് ഇ റുപ്പി. ക്യു ആര്‍ കോഡ് അല്ലെങ്കില്‍ എസ്.എം.എസ് അധിഷ്ഠിത ഇ -വൗച്ചര്‍ ഉപഭോക്താക്കളിലേക്ക് മൊബൈല്‍ ഫോണ്‍ വഴിയെത്തും. ഇ -റുപ്പി പേമേന്റെ് സേവനത്തിന്റെ സഹായത്തോടെ കാര്‍ഡ്, ഡിജിറ്റല്‍ പേമെന്റ്? ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിങ് ഇല്ലാതെ ഉപഭോക്താവിന് വൗച്ചര്‍ വീണ്ടെടുക്കാന്‍ കഴിയും.

ഇ -റുപ്പി എങ്ങനെ
ഇ -റുപ്പി സേവനങ്ങളുടെ സ്‌പോണ്‍സര്‍മാരുമായി ഉപഭോക്താക്കളെയും സേവന ദാതാക്കളെയും ഡിജിറ്റല്‍ രൂപത്തില്‍ ബന്ധിപ്പിക്കും. ഇടപാട് പൂര്‍ത്തിയായതിന് ശേഷം മാത്രമേ സേവന ദാതാവിന് പണം ലഭിക്കൂവെന്നും ഇത് ഉറപ്പാക്കും. പ്രീ പെയ്ഡ് സേവനമാണ് ഇതിന്റെ അടിസ്ഥാനം. അതിനാല്‍ സേവന ദാതാവിന് കൃത്യസമയത്ത് പണം ലഭിക്കുന്നുണ്ടെന്നും ഇത് ഉറപ്പുവരുത്തും.

ഇ -റുപ്പി എന്തിന്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മരുന്ന്, പോഷകാഹാര പിന്തുണ നല്‍കുന്ന പദ്ധതികളിലേക്ക് ഇ-റുപ്പി സേവനം ഉറപ്പുവരുത്താം. മാതൃ -ശിശു ക്ഷേമ പദ്ധതികള്‍, ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍, ആയുഷ്മാര്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന, വളം സബ്‌സിഡികള്‍ തുടങ്ങിയവയുടെ സേവനങ്ങള്‍ക്കായി ഉപ?േയാഗിക്കാം. കൂടാതെ ജീവനക്കാരുടെ ക്ഷേമത്തിനും മറ്റുമായി സ്വകാര്യ മേഖലക്കും ഇവ ഉപയോഗിക്കാം.