Sunday, May 5, 2024
keralaNews

വീട് കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ചു

തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. വക്കം അടിവാരം തോപ്പില്‍ വീട്ടില്‍ സുനില്‍ രാജ് (57), വക്കം അടിവാരം തോപ്പില്‍ വീട്ടില്‍ ഷഫീഖ് (37) എന്നിവരെയാണ് പിടികൂടിയത്. വക്കം അടിവാരം തൊടിയില്‍ വീട്ടില്‍ സാന്ദ്രയുടെ വീട്ടില്‍ 16ന് രാത്രിയിലാണ് കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും മറ്റു സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. പ്രതികളെ ശാസ്ത്രീയ തെളിവുകളുടെയും വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ വര്‍ക്കല എ എസ് പിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. കടയ്ക്കാവൂര്‍ ഐ എസ് എച്ച് ഒ സജിന്‍, എസ് ഐ എസ് സജിത്ത്, എ എസ് ഐമാരായ ജയപ്രസാദ്, എസ് ശ്രീകുമാര്‍, സി പി ഒമാരായ സിയാദ്, സുജില്‍, അനില്‍കുമാര്‍, അഖില്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.