Thursday, April 18, 2024
keralaNewspolitics

വി.ഡി.സതീശന്‍ പ്രസ്താവന തിരുത്തമെന്ന നിലപാടിലുറച്ച് ഐഎന്‍ടിയുസി.

തിരുവനന്തപുരം: വി.ഡി.സതീശന്‍ പ്രസ്താവന തിരുത്തമെന്ന നിലപാടിലുറച്ച് ഐഎന്‍ടിയുസി. സതീശനെതിരായ പ്രകടനം വികാരം വ്രണപ്പെട്ടവരുടെ സ്വഭാവിക പ്രതികരണമാണ്. സതീശന്റെ പ്രതികരണം വിഷമിപ്പിക്കുന്നതെന്നും തൊഴിലാളികളുടെ വികാരം മനസിലാക്കണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. നിലപാട് കൂടിക്കാഴ്ചയില്‍ ആര്‍.ചന്ദ്രശേഖരന്‍ കെപിസിസി പ്രസിഡന്റിനെ അറിയിച്ചു.എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും ഐഎന്‍ടിയുസിയും ഉള്‍പ്പെടെയുള്ള ഭിന്നത പരിഹരിക്കുന്നതുള്‍പ്പെടെ ചര്‍ച്ച ചെയ്ത കെപിസിസി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളെ അവഗണിച്ച് ആര്‍ ചന്ദ്രശേഖരന്‍. ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമ്പോള്‍ വിശദമായി സംസാരിക്കാം എന്നായിരുന്നു ഐഎന്‍ടിയുസി പ്രസിഡന്റിന്റെ പ്രതികരണം. വിഡി സതീശനുമായുള്ള തര്‍ക്കം പരിഹരിച്ചോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാനാവില്ല, എന്നായിരുന്നു ചന്ദ്രശേഖരന്റെ മറുപടി. ഉത്തരവാദിത്തപ്പെട്ട സംഘടനയുടെ ചുമതലക്കാരന്‍ എന്ന നിലയില്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട് എന്നും പ്രതികരിച്ച അദ്ദേഹം പന്ത്രണ്ടരക്ക് മാധ്യമങ്ങളെ കാണാം എന്നും വ്യക്തമാക്കി.