Tuesday, May 7, 2024
Local NewsNews

എരുമേലിയില്‍ വിവിധ സ്ഥലങ്ങള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചു

എരുമേലി: മണ്ഡല – മകരവിളക്ക് സീസണ് മുന്നോടിയായി ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയിലെ പ്രധാന കേന്ദ്രങ്ങള്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. അയ്യപ്പഭക്തര്‍ക്ക് സഹായങ്ങളെത്തിക്കാനുള്ള ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തനമാരംഭിച്ചു.നൂറ് കണക്കിന് യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍ അണിനിരന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സിപിഐ(എം) ജില്ലാ സെക്രട്ടറി എ.വി.റസ്സല്‍ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് അഡ്വ.ബി.മഹേഷ് ചന്ദ്രന്‍ അദ്ധ്യക്ഷനായി. ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം അഖിലേന്ത്യ സെക്രട്ടറിയേറ്റംഗം ജെയ്ക് സി തോമസ് നിര്‍വ്വഹിച്ചു.ജില്ലാ സെക്രട്ടറി ബി.സുരേഷ് കുമാര്‍, ട്രഷറര്‍ സതീഷ് വര്‍ക്കി, സംസ്ഥാന കമ്മറ്റിയംഗം അര്‍ച്ചന സദാശിവന്‍, ജില്ലാ ഭാരവാഹികളായ ടി.എസ്.ശരത്, അനീഷ് അന്ത്രയോസ്, ബി.ആര്‍.അന്‍ഷാദ് കാഞ്ഞിരപ്പള്ളി ബ്‌ളോക് പ്രസിഡണ്ട് അഡ്വ.എം.എ.റിബിന്‍ ഷാ,സിപിഐ (എം) ഏരിയാ കമ്മറ്റിയംഗം ടി.എസ്.കൃഷ്ണകുമാര്‍, എരുമേലി ലോക്കല്‍ സെക്രട്ടറി വി.ഐ.അജി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.