Thursday, May 9, 2024
HealthkeralaNewspolitics

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്ന പ്രതിഷേധപരിപാടികള്‍ നീട്ടി വച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്‌
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഒക്ടോബര്‍ 21നു പ്രഖ്യാപിച്ചിരുന്ന പ്രതിഷേധപരിപാടികള്‍ താത്കാലികമായി നീട്ടി വച്ചു. സംസ്ഥാനം അഭിമുഖികരിക്കുന്ന പ്രകൃതിക്ഷോഭം കണക്കിലെടുതാണ് തീരുമാനമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍ (കെജിഎംസിടിഎ) അറിയിച്ചു. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജൂകളിലെ അധ്യാപകരുടെ 2016 ല്‍ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്‌കരണം ഏറെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 4 വര്‍ഷം വൈകി 2020ല്‍ നടപ്പാക്കുകയും ശമ്പളപരിഷ്‌കരണ ഉത്തരവ് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ പുറത്തിറങ്ങിയെങ്കിലും നാളിതുവരെയായിട്ടും ബഹുഭൂരിഭാഗം മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും കിട്ടിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പരാതി. പരിഷ്‌കരണത്തില്‍ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകള്‍ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും സംഘടന ആരോപിക്കുന്നു. സമരപരിപാടികളുടെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകര്‍ ഈ വരുന്ന ഒക്ടോബര്‍ 21 ആം തീയതി വ്യഴാഴ്ച എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് പ്രതിഷേധജാഥയും ഓഫിസിനുമുന്‍പില്‍ ധര്‍ണയും ( കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ) നടത്താന്‍ തീരുമാനിച്ചിരുന്നു.