Monday, May 6, 2024
EntertainmentindiaNews

ദീപികയ്ക്ക് ക്ലീന്‍ചിറ്റില്ല ; ബോളിവുഡ് പാര്‍ട്ടികളില്‍ ലഹരിമരുന്ന് വ്യാപകം

ബോളിവുഡ് പാര്‍ട്ടികളില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി). ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മരുന്നു കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എന്‍സിബി അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പിആര്‍ പ്രവര്‍ത്തകരാണ് ലഹരിവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നത്. മിക്ക പാര്‍ട്ടികളിലും ലഹരിമരുന്ന് സുലഭമാണ്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ എന്‍സിബി ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.