Wednesday, May 15, 2024
keralaNews

കേരളത്തില്‍ 8 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ 8 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, ഇടുക്കി,പാലക്കാട്,മലപ്പുറം,തൃശൂര്‍ എന്നീ ജില്ലകളില്‍ ശനിയാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍മാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല, ബാങ്കുകള്‍ പ്രവര്‍ത്തിക്കും. അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ല.ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് അനുമതി. പൊതുചടങ്ങുകളിലും 20 പേര്‍ക്കു മാത്രമേ പങ്കെടുക്കാനാകൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലകളില്‍ സമാന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.