Tuesday, April 30, 2024
indiakeralaNews

ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു.

കോഴിക്കോട് : കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ മൂലഹള്ള ചെക് പോസ്റ്റിനടുത്ത് ഇന്നലെ രാത്രിയാണ് അപകടം. ജഡത്തിനു സമീപം മറ്റ് ആനകളും നിലയുറപ്പിച്ചതോടെ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ആനയുടെ ജഡം മാറ്റാനുള്ള ശ്രമം നടക്കുകയാണ്.