Monday, April 29, 2024
indiaNewsworld

കണ്ണൂരില്‍ ഐഎസ് ബന്ധത്തിന്റെ പേരില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍

കണ്ണൂര്‍ ഐഎസ് ബന്ധത്തിന്റെ പേരില്‍ രണ്ടു യുവതികളെ കണ്ണൂരില്‍ അറസ്റ്റു ചെയ്തു. താണയിലെ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് എന്‍ഐഎ സംഘം അറസ്റ്റു ചെയ്തതു. രാവിലെ ഏഴുമണിയോടെയാണ് എന്‍ഐഎ സംഘം കണ്ണൂരിലെത്തിയത്.ക്രോണികള്‍ ഫൗണ്ടേഷന്‍ എന്ന ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി ഐഎസിനു വേണ്ടി പ്രവര്‍ത്തിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ആശയ പ്രചാരണം നടത്തുകയും ചെയ്തു എന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ഇവരെ നേരത്തെയും എന്‍ഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.