Tuesday, May 14, 2024
keralaNewsObituary

മൂന്നാം പ്രതി ലൈലയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു

കൊച്ചി : നാടിനെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.                                    കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. ഇലന്തൂരില്‍ നടന്നത് നരബലിയാണെന്ന് സ്ഥിരീകരിച്ചതായും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികള്‍ കുഴിച്ചിട്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്രയും ശരീരഭാഗങ്ങള്‍ എങ്ങനെയാണ് പുറത്തെടുത്തതെന്ന് കോടതി ആരാഞ്ഞു. പ്ലാസ്റ്റിക് ബാഗിലാക്കിയായിരുന്നു മൃതദേഹം കുഴിച്ചിട്ടതെന്നും ആ രീതിയില്‍ തന്നെ പുറത്തെടുക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ മറുപടി നല്‍കി.

കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.നരബലിയില്‍ ലൈലയ്ക്ക് സജീവ പങ്കാളിത്തമുണ്ടെന്നും സമൂഹത്തെ ഞെട്ടിച്ച കൊലപാതകമാണെന്നും ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ മരണവും സമൂഹത്തിന് ഷോക്കാണെന്നായിരുന്നു കോടതിയുടെ മറുപടി. പ്രതിക്ക് എതിരെ നിരവധി ശാസ്ത്രീയ തെളിവുകളുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വാദം കോടതിയില്‍ തുടരുകയാണ്.