Monday, May 6, 2024
keralaNews

പാല്‍ ലീറ്ററിന് ആറുരൂപ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം.

പാല്‍ ലീറ്ററിന് ആറുരൂപ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. വില വര്‍ധന എന്ന് മുതല്‍ നടപ്പിലാക്കണമെന്ന് മില്‍മയ്ക്ക് തീരുമാനിക്കാമെന്നും മന്ത്രിസഭ നിശ്ചയിച്ചു. പാല്‍വില ലീറ്ററിനു 8.57 കൂട്ടണമെന്നാണ് വില വര്‍ധന പഠിക്കാന്‍ നിയോഗിച്ച രണ്ടംഗ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ വലിയ രീതിയില്‍ വില വര്‍ധിപ്പിക്കുന്നത് ജനരോഷമുണ്ടാകുമെന്നു കണക്കിലെടുത്താണ് ആറുരൂപയാക്കി നിജപ്പെടുത്തിയത്. വര്‍ധിപ്പിക്കുന്ന ഓരോ രൂപയ്ക്കും 88 പൈസ കര്‍ഷകന് നല്‍കാനാണ് നിലവിലെ തീരുമാനമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു.