Monday, April 29, 2024
keralaNews

ആലപ്പുഴയില്‍ ലോക്ക്ഡൗണിനിടെ ക്രിക്കറ്റ് കളി; ഏഴംഗ സംഘത്തിന് ‘സൂപ്പര്‍’ ശിക്ഷ

കോവിഡ് വ്യാപനം ശക്തമായതോടെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ ദിവസവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് പൊലീസും. അനാവശ്യമായി പുറത്തിറങ്ങാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവരും കഴിയാവുന്നത്ര വീട്ടിനുള്ളില്‍ ഇരിക്കണമെന്നാണ് നിര്‍ദേശം. എന്നാലും പല അത്യാവശ്യങ്ങളും പറഞ്ഞ് നിരത്തിലിറങ്ങുന്നവരും കുറവല്ല. ഇതിനിടെയാണ് ആലപ്പുഴയില്‍ ഒരു സംഘം കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ക്രിക്കറ്റ് കളിക്കാനിറങ്ങിയത്.

– ഹരിപ്പാടിന് സമീപം മഹാദേവിക്കാട് പുളിക്കീഴ് ജംഗ്ഷനിലാണ് സംഭവം. ക്രിക്കറ്റ് കളി നടക്കുന്നതിനിടെയാണ് തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തിയത്. ക്രിക്കറ്റ് കളിച്ച സംഘത്തിലെ ഏഴുപേരെ പൊലീസ് ഉടന്‍ പിടികൂടി. ഉടനടി ശിക്ഷയും നല്‍കി. ഒരു ദിവസത്തെ സാമൂഹിക സേവനമാണ് പൊലീസ് ഇവര്‍ക്ക് നിര്‍ദേശിച്ചത്.