Thursday, May 2, 2024
keralaNewsObituary

വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ ഡോ. എ എം അരുണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.

 

പ്രമുഖ നേത്ര ചികിത്സാ സ്ഥാപനമായ വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ ഡോ. എഎം അരുണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. 51 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയമുണ്ട്. മരിച്ച നിലയിലാണ് അരുണിനെ കാവേരി ആശുപത്രിയില്‍ എത്തിച്ചത്.അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് ദുരൂഹമരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മൃതദേഹം ചെന്നൈ ഓമന്‍ദുരര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

2017ല്‍ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് വാസന്‍ ആശുപത്രികളില്‍ ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കേസില്‍ മദ്രാസ് മെട്രോപ്പൊലിറ്റിന്‍ മജിസ്ട്രേറ്റ് കോടതി അരുണിനും ഭാര്യ മീരയ്ക്കുമെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. 2019ല്‍ മദ്രാസ് ഹൈക്കോടതി കേസിലെ നടപടികള്‍ സ്റ്റേ ചെയ്തിരുന്നു.2002ല്‍ തിരുച്ചിറപ്പള്ളിയില്‍ ആരംഭിച്ച വാസന്‍ ഐ കെയര്‍ ഹോസ്പിറ്റലിന് കീഴില്‍ ഇന്ന് രാജ്യത്തുടനീളം നൂറിലധികം ശാഖകളുണ്ട്. 600 ഒഫ്താല്‍മോളജിസ്റ്റ് വിദഗ്ധരും 6000ത്തോളം സ്റ്റാഫുകളും വാസന്‍ ഐ കെയര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.