Thursday, May 16, 2024
educationindiaNews

ഇന്ത്യന്‍ ആര്‍മിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ നിയമനം; അപേക്ഷിക്കാം

ഇന്ത്യന്‍ ആര്‍മിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (എസ്.എസ്.സി) വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് എഞ്ചിനിയറിങ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവാഹിതരല്ലാത്ത പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഔദ്യോഗിക വെബ്‌സൈറ്റായ   joinindianarmy.nic.in – ല്‍ ജൂണ്‍ 23ന് മുമ്ബ് ഓണ്‍ലൈനായി അപേക്ഷിക്കണം.

പുരുഷന്മാര്‍ – 174, സ്ത്രീകള്‍ – 14, വിധവകള്‍ – 2, എന്നിങ്ങനെ മൊത്തം 191 ഒഴിവുകളാണുള്ളത്. കോഴ്‌സ് 2021 ഒക്ടോബറില്‍ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈയിലുള്ള ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലാണ് (ഒടിഎ) പരിശീലനം നടക്കുക. യോഗ്യത:
ഈ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ 55 ശതമാനം മാര്‍ക്കോടെ പ്രസ്തുത മേഖലയില്‍ എഞ്ചിനിയറിങ് ബിരുദം പാസായിരിക്കണം. അവസാന വര്‍ഷ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്കും ഇതിന് അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ 2021 ഒക്ടോബര്‍ ഒന്നിന് മുമ്ബായി എഞ്ചിനിയറിങ് ബിരുദ പരീക്ഷ എഴുതിയതിന്റെ തെളിവ് സമര്‍പ്പിക്കണം. കൂടാതെ പരിശീലനം തുടങ്ങി 12 ആഴ്ചയ്ക്കുള്ളി എല്ലാ സെമസ്റ്റര്‍ അല്ലെങ്കില്‍ വര്‍ഷത്തിന്റെയും മാര്‍ക്ക് ലിസ്റ്റുകളും സമര്‍പ്പിക്കണം.

പ്രായപരിധി
അപേക്ഷകര്‍ക്ക് പ്രായം 2021 ഒക്ടോബര്‍ 1ന് 20നും 27 വയസിനും അകത്തായിരിക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന എസ്എസ്എല്‍സി അല്ലെങ്കില്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രായമായിരിക്കും ഇതിനായി പരിഗണിക്കുന്നത്.

അപേക്ഷിക്കേണ്ട വിധം

സ്റ്റെപ് 1: ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ  joinindianarmy.nic.in     സന്ദര്‍ശിക്കുക.
സ്റ്റെപ് 2: ഹോം പേജിലുള്ള  ‘Officer Selection’  എന്ന ടാബിനുള്ളില്‍ നിന്നും     ‘Officer Entry Apply/Login’ സെലക്ട് ചെയ്യുക.                                                              സ്റ്റെപ് 3: തുടര്‍ന്ന് തുറന്നു വരുന്ന പുതിയ പേജിലുള്ള   ‘Registration’                     എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 4: ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ ശേഷം ആപ്ലിക്കേഷന്‍ ലിങ്കില്‍ പോവുക.
സ്റ്റെപ് 5: തുറന്നു വരുന്ന പുതിയ പേജില്‍   ‘Officers Selection – ‘Eligibility’              തിരഞ്ഞെടുക്കുക.
സ്റ്റെപ് 6: ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ടെക്‌നിക്കല്‍ കോഴ്‌സ് എന്നതിന് നേരെയുള്ള   ‘Apply’  ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോം പൂര്‍ത്തിയാക്കുക.
സ്റ്റെപ് 7: പ്രിവ്യൂ നോക്കി നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം സബ്മിറ്റ് ചെയ്യുക. പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി ഒരു കോപ്പി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

തിരഞ്ഞെടുക്കുന്ന വിധം
പൂര്‍ണമായും മെറിറ്റ് അടിസ്ഥാനമാക്കിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. യോഗ്യത പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ഇന്റര്‍വ്യൂ റൗണ്ടില്‍ വിജയിക്കുന്നവര്‍ക്ക് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാവണം. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ ചെന്നൈയിലുള്ള ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ 49 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന് പങ്കെടുക്കണം. പ്രീ-കമ്മീഷനിങ്ങിന്റെ ഭാഗമായ ട്രെയിനിങ്ങില്‍ പൂര്‍ത്തിയാക്കുമ്‌ബോള്‍ ഡിഫന്‍സ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ പിജി ഡിപ്ലോമ ലഭിക്കും. തുടര്‍ന്ന് ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ വ്യവസ്ഥയില്‍ 10 വര്‍ഷത്തേക്കായിരിക്കും നിയമനം. ഇത് 4 വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം.