Monday, April 29, 2024
Local NewsNewspolitics

സിപിഐ മുണ്ടക്കയം മണ്ഡലം പാര്‍ട്ടി ഫണ്ട് ഏറ്റുവാങ്ങി

എരുമേലി : സിപിഐ മുണ്ടക്കയം മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ നിന്നുള്ള പാര്‍ട്ടി ഫണ്ട് മുണ്ടക്കയം ജനറല്‍ ബോഡി ഏറ്റുവാങ്ങി. ഫണ്ട് ഏറ്റുവാങ്ങുന്ന ചടങ്ങ് സിപിഐ ദേശീയ കൗണ്‍സിലിംഗ് അംഗം ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറിമാരും,ലോക്കല്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.നേരിട്ട് ബ്രാഞ്ച് സെക്രട്ടറിമാരില്‍ നിന്ന് നേരിട്ടാണ് ഫണ്ട് ഏറ്റുവാങ്ങിയത്. മണ്ഡലം സെക്രട്ടറി ശുഭേഷ് സുധാകരന്‍, പാര്‍ട്ടി സ്റ്റേറ്റ് കൌണ്‍സില്‍ അംഗം ഒ പി എ സലാം, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വി ജെ കുര്യാക്കോസ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ റ്റി പ്രമദ്, എന്‍. ജെ കുര്യാക്കോസ്, റ്റി കെ ശിവന്‍, റ്റി പ്രസാദ്, വിനീത് പനമൂട്ടില്‍, അനിശ്രീ സാബു, വി പി സുഗതന്‍, സൗധാമിനി തങ്കപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.