Monday, May 13, 2024
indiaNews

കനത്ത മഴ; മുംബൈ വെള്ളത്തിനടിയില്‍

മുംബൈ ഒരു രാത്രി പെയ്ത കനത്ത മഴ മുംബൈയിലെ ജനജീവിതം ദുസ്സഹമാക്കി. നഗരത്തിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയം ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.കോവിഡിനെതിരെ പോരാടുമ്പോഴാണ് മഴ ദുരിതം കൂടി മുംബൈ നഗരത്തെ വലയ്ക്കുന്നത്. 150200 എംഎം മഴയാണ് പടിഞ്ഞാറന്‍ സബേര്‍ബുകളില്‍ ലഭിച്ചത്. അടുത്ത 24 മണിക്കൂറിലും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.വെള്ളം കയറിയതിനാല്‍ സെന്‍ട്രല്‍, ഹാര്‍ബര്‍ ലൈനുകളിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.