Saturday, May 4, 2024
keralaLocal NewsNews

കെ.എസ്.ആർ.ടി.സി സമരം എരുമേലിയിൽ പൂർണ്ണം . 

പത്തു വർഷം മുമ്പ് നിശ്ചയിച്ച ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കണമെന്നും കെ എസ് ആർ ടി സിയെ വെട്ടിമുറിച്ച് കമ്പനിയാക്കരുത് എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കെ എസ് ടി എംപ്ലോയീസ് സംഘ് (BMS)  ഇന്ന് ഫെബ്രുവരി 23-ന്   പ്രഖ്യാപിച്ച പണിമുടക്ക് എരുമേലി ഡിപ്പോയിൽ പൂർണ്ണം. ബസ്സുകളൊന്നും  സർവ്വീസ് നടത്തിയില്ല .സമരം പ്രഖ്യാപിച്ച സംഘടനകളുമായി കെ എസ് ആർ ടി സിഎംഡി  ചർച്ച നടത്തിയെങ്കിലും, ആവശ്യങ്ങളൊന്നും അംഗീകരിക്കാൻ മാനേജ്മെൻ്റ് തയ്യാറായില്ല. പ്രധാന ആവശ്യങ്ങളിൽ ഒന്ന്  പോലും അംഗീകരിക്കാത്ത  സാഹചര്യത്തിലാണ്  23 ന്   പണിമുടക്കിന് കെ എസ് ടി എംപ്ലോയീസ് സംഘ്(BMS) തീരുമാനിച്ചത് . ഇന്നലെ രാത്രി ആരംഭിച്ച സമരത്തിൽ തൊഴിലാളികൾ ഒന്നടക്കം
പങ്കെടുക്കുന്നതായും ബി എം എസ്  ജില്ലാ  സെക്രട്ടറി  കെ ആർ രതീഷ് ,എരുമേലി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി  റ്റി ആർ സുരേഷ്  എന്നിവർ പറഞ്ഞു.