Wednesday, May 15, 2024
keralaLocal NewsNews

മയില്‍പീലി പ്രചാരമാരംഭിച്ചു .

കുട്ടികളുടെ സാന്ദീപനിയായകുഞ്ഞുണ്ണി മാഷിന്റെ ജന്മദിനമായ മെയ് 10 മുതല്‍ ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ തുടക്കക്കാരനായ പി.എന്‍. പണിക്കരുടെ ചരമദിനം വായനാ ദിനമായ ജൂണ്‍ 19 വരെയുള്ള 41 ദിവസമാണ് മയില്‍പീലി പ്രചാരകാലം.
മയില്‍പീലി വായിക്കുകയും വരിക്കാരാവുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന സന്ദേശവുമായി കാഞ്ഞിരപ്പിള്ളി. മീനച്ചില്‍ റവന്യൂ താലുക്കുകള്‍ ഉള്‍പ്പെട്ട ബാലഗോകുലം പൊന്‍കുന്നം ജില്ലയുടെ മയില്‍പ്പീലി പ്രചാരകകാലത്തിന്റെ ഉദ്ഘാടനം മാജിക്കിലൂടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്ല സന്ദേശം കൊടുത്ത് ശ്രദ്ധേയനായ മജീഷ്യന്‍ കണ്ണന്‍ മോന്‍ ഉദ്ഘാടനം ചെയ്തു.
ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ ബിജു കൊല്ലപ്പിള്ളി, താലൂക്ക് അദ്ധ്യക്ഷന്‍ കെ.ആര്‍.പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
എല്ലാ കുട്ടികളും മയില്‍പ്പീലി വരിക്കാരാകണമെന്നും കോവിഡ് കാലത്ത് വായന ഒരു ശീലമാക്കണമെന്നും മജീഷ്യന്‍ കണ്ണന്‍ മോന്‍ കുട്ടികള്‍ക്കുള്ള സന്ദേശമായി പറഞ്ഞു…