Wednesday, April 24, 2024
keralaNewsObituary

കോളേജിന് മുന്നിലായിരുന്നു അപകടം: നിയമ വിദ്യാര്‍ഥിയും ഡിവൈഎഫ്‌ഐ നേതാവുമായിരുന്നു

പെരിന്തല്‍മണ്ണ: മലപ്പുറത്ത് കോളേജിന് മുന്നിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിയമ ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു. കുന്നംകുളം അകതിയൂര്‍ സ്വദേശി അനുഷ (23) ആണ് മരിച്ചത്. ഡി വൈ എഫ് ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റായ അനുഷ മലപ്പുറം എംസിടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞയാഴ്ച കോളേജിന് സമീപം വച്ച് ഇരുചക്ര വാഹനം അപകടത്തിലപ്പെട്ടായിരുന്നു അപകടം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അനുഷ മരണത്തിന് കീഴടങ്ങിയത്. അനുഷയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് നാട്ടുകാരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും.