Thursday, May 9, 2024
keralaLocal NewsNews

കോവിഡ് രോഗികളെ മനുഷ്യരായി കാണാന്‍ സര്‍ക്കാര്‍ തയ്യാറാവണം ; എന്‍. ഹരി

ചികില്‍സയിലിരിക്കെ രോഗി പുഴുവരിക്കുന്നതും, കോവിഡ് ബാധിതര്‍ക്ക് വൈറ്റമിന് പകരം പുഴുവരിച്ച ഭക്ഷണം നല്‍കിയ സര്‍ക്കാരും ആരോഗ്യ വകുപ്പും രോഗികളും മനുഷ്യരാണെന്ന് ഓര്‍ക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം എന്‍.ഹരി പറഞ്ഞു.കാഞ്ഞിരമറ്റം കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഡ് സെന്ററില്‍ വൈറ്റമിനു പകരം പുഴുക്കളരിക്കുന്ന ആഹാരം നല്‍കിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് ചികിത്സയ്ക്ക് മാതൃകയെന്ന് പറഞ്ഞ് പരസ്യം ചെയ്ത് കൈയടിവാങ്ങിയ ആരോഗ്യമേഖലയാണ് ഇത്തരത്തില്‍ രോഗികളോട് പെരുമാറുന്നത്. കോവിഡ് രോഗിയുടെ ആരോഗ്യ കാര്യങ്ങളിലും,അവര്‍ക്ക് നല്‍കേണ്ട ആഹാരക്രമങ്ങളിലും വ്യക്തമായശ്രദ്ധ പുലര്‍ത്തേണ്ട അധികാരികള്‍, കോവിഡ് രോഗികളെ വെറും തെരുവ് യാചകരെ പോലെ കാണുന്നതിന്റെ തെളിവാണ് കാഞ്ഞിരമറ്റം കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഡ് കെയര്‍ സെന്ററില്‍ നടന്ന സംഭവമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളില്‍ പഴകിയ ആഹാരം വിതരണം ചെയ്തതില്‍ രോഗികള്‍ പരാതി പറഞ്ഞിരുന്നു.കോവിഡ് രോഗികള്‍ക്ക് അഴുകിയ പുഴുവരിക്കുന്ന ആഹാരം നല്കിയ ജീവനക്കാര്‍ക്കെതിരേയും, കോവിഡ് സെന്ററിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കണം.കൂടാതെ ജില്ലയിലെ കോവിഡ് സെന്ററുകളില്‍ വിതരണം ചെയ്യുന്ന ആഹാരത്തിന്റെ ഗുണനിലവാരം സര്‍ക്കാര്‍ ഉറപ്പു വരുത്തുകയും അദ്ദേഹം ആവശ്യപ്പെട്ടു.