Monday, April 29, 2024
keralaNews

കോണ്‍ഗ്രസിന്റെ അറംപറ്റിയ രണ്ട് മുദ്രാവാക്യങ്ങള്‍ ..

ഇന്ത്യയില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ മുതല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ വരെ നിരവധി തവണ നടന്നു. ഇപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനും പോകുകയാണ്. ഇനിയും ജനാതിപത്യ രാജ്യമായ ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുകയും ചെയ്യും.എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഉയര്‍ത്തിയ അറം പറ്റിയ രണ്ട് മുദ്രാവാക്യങ്ങളാണ് 60 വര്‍ഷത്തിലധികം രാഷ്ട്രീയ -ഭരണ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും വലിയ തകര്‍ച്ചക്ക് ഇപ്പോഴും വഴിയൊരുക്കിയിരിക്കുന്നത്.
അടിയന്തരാവസ്ഥക്ക് ശേഷം നടന്ന 1980 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഉയര്‍ത്തിയ ‘ഇന്ദിരാഗാന്ധിയെ വിളിക്കു ഇന്ത്യയെ രക്ഷിക്കു’ എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം. അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ദേവകാന്ത് ബറുവയാണ് ആ മുദ്രാവാക്യം അവതരിപ്പിച്ചത്. കേരളത്തില്‍ ഏതാണ്ട് ഇതേ കാലയളവില്‍ 1987 ല്‍
അധികാരത്തിലിരുന്ന നായനാര്‍ സര്‍ക്കാര്‍ 1991 ലെ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ലക്ഷ്യം വച്ച് ഒരു വര്‍ഷം ബാക്കി നില്‍ക്കെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനായി തയ്യാറായ നേരം . 1991 ലെ ആ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് ഒരു മുദ്രാവാക്യം ഉയര്‍ത്തി. ‘ രാജീവിനെ വിളിക്കു രാജ്യത്തെ രക്ഷിക്കു’ എന്നതായിരുന്നു ആ മുദ്രാവാക്യം. രണ്ട് മുദ്രാവാക്യങ്ങളും അറം പറ്റിയ പോലെയായി. ഇന്ത്യക്ക് നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത രണ്ട് നേതാക്കളേയും.ആ തിരത്തെടുപ്പില്‍ പൂര്‍വ്വാധികം ശക്തിയോടെ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരികെ വന്നുവെങ്കിലും 1984 ഒക്ടോബര്‍ 31 ന് ഇന്ദിരാ ഗാന്ധിയുടെ അംഗരക്ഷകരായ സത് വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ രണ്ട്
അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരഗാന്ധി കൊല്ലപ്പെടുന്നു.അടിയന്തിരാവസ്ഥയില്‍ നടന്ന കൂട്ടക്കൊലയുടെ പേരില്‍ നടത്തിയ ഓപ്പറേഷന്‍ ‘ബ്ലൂസ്റ്റാര്‍ എന്ന് പേരിട്ട ആക്രമണമായിരുന്നു അത്. ശരിക്കും 80കളിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ഉയര്‍ത്തിയ ആ മുദ്രാവാക്യം അറം പറ്റി. ഇന്ത്യക്ക് പ്രിയപ്പെട്ട ആദ്യ വനിത പ്രധാനമന്ത്രി അവസാനത്തെ പ്രധാനമന്ത്രിയായി ജീവത്യാഗം ചെയ്തു .1991 ല്‍ ഇതേ രീതിയില്‍ കോണ്‍ഗ്രസ്സ് ഉയര്‍ത്തിയ ‘ രാജീവിന് വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവും ദൗര്‍ഭാഗ്യവശാല്‍ അറം പറ്റിയതായി. 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ ഒരു പൊതു തിരഞ്ഞെടുപ്പ് സമ്മേളന പരിപാടിക്കിടെ എല്‍ ടി ടി ഇയുടെ ബോംബാക്രമണത്തില്‍ രാജീവ് ഗാന്ധിയും അതിദാരുണമായി കൊല്ലപ്പെട്ടു.പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍
കോണ്‍ഗ്രസ് വമ്പിച്ച ഭൂരിപക്ഷത്തില്‍ രാജ്യത്താകമാനം അധികാര സ്ഥാനങ്ങളില്‍ എത്തുകയും ചെയ്തു.എനാല്‍ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്
വിജയിച്ചുവന്നുവെങ്കിലും പരാജയത്തിന്റെ വഴിയില്‍ തെന്നി വീഴുകയായിരുന്നു .കേരളത്തില്‍ നായനാര്‍ സര്‍ക്കാര്‍ തുടര്‍ ഭരണം ലക്ഷ്യം വച്ച് നടന്ന ആ തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ മരണത്തോടെ തിരഞ്ഞെടുപ്പ് മാറ്റി വച്ചെങ്കിലും പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം കിട്ടിയില്ല.