Sunday, April 28, 2024
indiaNewspolitics

രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലീസ് തടഞ്ഞു.

ഉത്തര്‍പ്രദേശിലെ ഹഥ്‌രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലീസ് തടഞ്ഞു. പോലീസിന്റെ വിലക്ക് ലംഘിച്ച് റോഡിലിറങ്ങിയ രാഹുലും പ്രിയങ്ക പ്രവര്‍ത്തകരോടൊപ്പം നടക്കുകയാണ്.ഗ്രേറ്റര്‍ നോയിഡയിലെ അതിര്‍ത്തിയില്‍ വെച്ചാണ് ഉത്തര്‍പ്രദേശ് പോലീസ് രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനം തടഞ്ഞത്. ഇവിടുന്ന് ഹഥ്‌രസിലെത്താന്‍ 142 കിലോമീറ്റര്‍ യാത്ര ചെയ്യണം.പോലീസ് തടഞ്ഞതോടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്കും അംഗരക്ഷകര്‍ക്കുമൊപ്പം നടക്കുകയായിരുന്നു.ഇന്ന് രാവിലെ മുതല്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആരെയും കടത്തിവിടാതെ പോലീസ് വഴിതടഞ്ഞിരുന്നു.വീടിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ റോഡുകളും അടച്ചു.പുറത്തുനിന്ന് ആര്‍ക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയില്‍ പോലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. കിലോമീറ്ററുകള്‍ അകലെ നിന്നു തന്നെ മാധ്യമസംഘത്തെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും പൊലീസ് തടയുന്ന അവസ്ഥയാണ്. ജില്ലാ കലക്ടര്‍ സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.കുടുംബത്തിന്റെ അനുമതിയില്ലാതെ മൃതദേഹം സംസ്‌കരിച്ചതില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ വഴി തടയല്‍ നടപടി.