Sunday, May 12, 2024
keralaLocal NewsNews

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. എയര്‍ കണ്ടീഷണറില്‍ നിന്നുള്ള വെള്ളം ചോര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിമാടുകുന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു.