Wednesday, May 8, 2024
keralaNews

മുട്ടിൽ വനംകൊള്ള: എരുമേലി  ഫോറസ്റ്റ് ഓഫീസിൽ പരിശോധന. 

മുട്ടിൽ വനംകൊള്ളയുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി  നടന്നു കൊണ്ടിരിക്കുന്ന പരിശോധനകളുടെ ഭാഗമായി തിരുവനന്തപുരത്തു നിന്നുള്ള ഫോറസ്റ്റ് ഫ്ലൈയിംഗ് സ്ക്വാഡ് എരുമേലി റേഞ്ച് ഓഫീസിൽ പരിശോധനക്കെത്തി.തിരുവനന്തപുരം ഫോറസ്റ്റ് കൺട്രോൾ ഫ്ലൈയിംഗ് സ്ക്വാഡ് വിജിലൻസ് വിഭാഗം വഴുതക്കാട്  ഡിഎഫ് ഒ.എ.ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എരുമേലി റേഞ്ച് ഓഫീസിൽ പരിശോധന നടത്തുന്നത്. മുട്ടിൽ വനം കൊള്ളയുമായി ബന്ധപ്പെട്ട കോട്ടയം ജില്ലയിലെ പരിശോധനകളുടെ നേതൃത്വം വഹിക്കുന്നത് ഫ്ലൈയിംഗ് സ്ക്വാഡ് ഡി എഫ് ഓ എ. ഷാനവാസാണ്.