Tuesday, May 21, 2024
keralaNews

വെള്ളക്കെട്ടില്‍ മുങ്ങി അപ്പര്‍ കുട്ടനാട്

കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട് മേഖലയില്‍ വെള്ളക്കെട്ട് അതിരൂക്ഷം. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളെല്ലാം വെള്ളത്തിലാണ്. ഇടറോഡുകളിലും വെള്ളം കയറി. വെള്ളക്കെട്ട് അതിരൂക്ഷമായ തലവടി, എടത്വ, തകഴി, വീയപുരം, നിരണം എന്നീ പ്രദേശങ്ങളില്‍ ജനജീവിതം ദുസഹമാണ്.
പമ്പ, മണിമല ആറുകളിലൂടെ എത്തുന്ന കിഴക്കന്‍ വെള്ളം, ഒഴുകി പോയാലേ ദുരിതത്തിന് പരിഹാരമാകൂവെന്ന് പ്രദേശവാസികള്‍ അറിയിച്ചു . ക്യാമ്ബുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു .