Sunday, May 5, 2024
EntertainmentkeralaNews

മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫര്‍ റിലീസിനായി ഒരുങ്ങുന്നു

തിരുവനന്തപുരം: ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫര്‍ റിലീസിനായി ഒരുങ്ങുന്നു. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. തിയറ്റര്‍ റിലീസിന് തയ്യാറായിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.എല്ലാവര്‍ക്കും ക്രിസ്ത്മസ് ആശംസകള്‍ നേര്‍ന്നുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മമ്മൂട്ടിയേയാണ് കാണാനാകുന്നത്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.