Monday, May 6, 2024
EntertainmentindiaNews

ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്ത്

തിരുവനന്തപുരം:കെഎസ് രവീന്ദ്ര (ബോബി കൊല്ലി) സംവിധാനം ചെയ്യുന്ന ചിത്രം ചിരഞ്ജീവി ചിത്രം വാള്‍ട്ടര്‍ വീരയ്യയ്ക്കായി ടൈറ്റില്‍ ട്രാക്ക് പുറത്ത്. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. വാള്‍ട്ടര്‍ വീരയ്യ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്കാണ് പുറത്തുവിട്ടിരിക്കുന്നത് .ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം ജനുവരി 13നാണ്. തിയറ്ററുകളില്‍ റിലീസ് ചെയ്യുക, ദേവിശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആര്‍തര്‍ എ വില്‍സണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിരഞ്ജന്‍ ദേവറാമണെ ചിത്രസംയോജനം നിര്‍വഹിക്കുന്ന വാള്‍ട്ടര്‍ വീരയ്യയുടെ സഘട്ടനം റാം ലക്ഷ്മണാണ്. ചിത്രത്തിന്റെ നിര്‍മാണം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. സഹനിര്‍മ്മാണം ജി കെ മോഹന്‍. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്.ഭോലാ ശങ്കര്‍ എന്ന ചിത്രത്തിലും ചിരഞ്ജീവി നായകനാകുന്നുണ്ട്. മെഹര്‍ രമേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാഡോ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ഭോലാ ശങ്കര്‍. അജിത്ത് നായകനായ ഹിറ്റ് ചിത്രം വേതാളത്തിന്റെ റീമേക്കാണ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ഭോലാ ശങ്കര്‍. രമബ്രഹ്‌മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. ഭോലാ ശങ്കറെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ഡുഡ്‌ലി ആണ് നിര്‍വഹിക്കുന്നത് . വേതാളം എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ഭോലാ ശങ്കറില്‍ ചിരഞ്ജീവി എത്തുക. ചിരഞ്ജീവിയുടെ സഹോദരിയായി ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. മഹതി സ്വര സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. തമന്ന, മുരളി ശര്‍മ, രഘു ബാബു, റാവു രമേഷ്, വെന്നെല കിഷോര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.