Tuesday, April 30, 2024
indiaNews

ചന്ദ്രയാന്‍ ആദ്യ ചിത്രങ്ങളും പുറത്ത് വന്നു

ബംഗ്ലൂരു : ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയര്‍ത്തി ചന്ദ്രയാന്‍ മൂന്ന് ദൗത്യം പൂര്‍ണ്ണ വിജയം. ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള ആദ്യ ചിത്രങ്ങളും പുറത്ത് വന്നു. ലാന്‍ഡറിലെ ക്യാമറകള്‍ എടുത്ത ചന്ദ്രോപരിതലത്തിലെ നാല് ചിത്രങ്ങളാണ് ഐഎസ്ആഒ പുറത്തുവിട്ടത്. കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത മണിക്കൂറുകളില്‍ പുറത്ത് വന്നേക്കും.