Friday, May 17, 2024
keralaNewspolitics

പുരാവസ്തു തട്ടിപ്പിലെ ഗൂഢാലോചന കേസ് : ഐ ജി ലക്ഷ്മണ്‍ അറസ്റ്റില്‍

കൊച്ചി : മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്ത് തട്ടിപ്പ് ഗൂഢാലോചന കേസില്‍ ഐ ജി ലക്ഷ്മണ്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലുകള്‍ക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം ജാമ്യം നല്‍കി വിട്ടയച്ചു. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്മണ്‍ എന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. മോന്‍സന്‍ കേസ് ആദ്യം വന്നപ്പോള്‍ ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നില്ല. എന്നാല്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് ഐജി ലക്ഷ്ണമണിനെയും പ്രതിയാക്കിയത്. എന്നാല്‍ മോന്‍സനുമായി ബന്ധമുണ്ടായിരുന്ന മുന്‍ പൊലീസ് മേധാവിക്കെതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.