Friday, May 17, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന്  31,265  പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.24 മണിക്കൂറിനിടെ  1,67,497 പരിശോധനയാണ് ഇന്ന് നടന്നത്. 153 കൊവിഡ് മരണം ഇന്ന് സ്ഥിരീകരിച്ചു.2,04,896 പേര്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്നു.മൂന്നാം തരംഗത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതായും കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധികം വൈകാതെ കേരളം സാമൂഹിക പ്രതിരോധശേഷി കൈവരിക്കും. ഓണക്കാലം കോവിഡ് വ്യാപനം വര്‍ധിപ്പിച്ചു. ചികില്‍സാസൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കോവിഡ് മരണനിരക്ക് 0.51 %. ദേശീയശരാശരി 1.34 ശതമാനമാണ്.വരും ദിവസങ്ങളില്‍ കോവിഡിനെതിരെ അതീവജാഗ്രത വേണം. മൂന്നാംതരംഗം നേരിടാന്‍ സജ്ജമാകണം. വാക്‌സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കണം. ‘കേരള മോഡല്‍ പരാജയമല്ല’. കേരളത്തിന്റെ കോവിഡ് പ്രതിരോധം വിജയമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനങ്ങള്‍ക്ക് ഇടവേള വന്നത് നിയമസഭയും ഓണാവധിയും കാരണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.ഐസിഎംആര്‍ സിറോസര്‍വേ പ്രകാരം കേരളത്തില്‍ കോവിഡ് വന്നുപോയത് 44.4 % പേര്‍ക്കാണ്. ദേശീയശരാശരി 66.7%. കേരളത്തില്‍ പകുതിപ്പേര്‍ക്കും രോഗസാധ്യത നിലനില്‍ക്കുന്നു. കേരളത്തില്‍ 2.78 കോടി ആളുകള്‍ക്ക് വാക്‌സീന്‍ വിതരണം ചെയ്തു.

60 വയസിന് മുകളിലുള്ള 9 ലക്ഷം പേര്‍ ഇതുവരെ വാക്‌സീന്‍ എടുക്കാന്‍ തയാറായില്ല. പ്രായാധിക്യമുള്ളവരും അനുബന്ധരോഗമുള്ളവരും എത്രയും വേഗം വാക്‌സീന്‍ എടുക്കണം. വാക്‌സീന്‍ എടുക്കാത്തവരുടെ പട്ടിക തയാറാക്കി ബന്ധുക്കള്‍ മുഖേന സമ്മര്‍ദം ചെലുത്തും- മുഖ്യമന്ത്രി പറഞ്ഞു