Sunday, April 28, 2024
indiaNews

ചന്ദ്രയാന്‍ ഐതിഹാസിക നിമിഷം; ആഹ്‌ളാദം പങ്കുവെച്ച് പ്രധാനമന്ത്രി

ദില്ലി: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ നിമിഷം ഐതിഹാസികമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂമിയില്‍ സ്വപ്നം കണ്ടത് രാജ്യം ചന്ദ്രനില്‍ നടപ്പാക്കിയെന്നും ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷത്തിന്റേതാണെന്നും ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

ബ്രിക്‌സ് ഉച്ചകോടിയിലും എന്റെ മനസ്സ് ചന്ദ്രയാനെ ഉറ്റുനോക്കുകയായിരുന്നു. ചരിത്ര നിമിഷം ഇന്ത്യയില്‍ പുതിയ ഊര്‍ജം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തില്‍ ദേശീയപതാക വീശിയാണ് പ്രധാനമന്ത്രി ആഹ്ലാദം പങ്കുവച്ചത്. ചന്ദ്രയാന്‍ മിഷന്‍ വിജയത്തോടടുക്കുന്ന സമയം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി, ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്നാണ് ഐഎസ്ആര്‍ഓയ്‌ക്കൊപ്പം ചേര്‍ന്നത്.