Thursday, April 25, 2024
keralaNewspolitics

കേരള വികസനത്തിന് ഉണര്‍വ്വേകാന്‍ സംസ്ഥാനത്തെ പാട്ടക്കാലാവധി തീര്‍ന്ന ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണം.

ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഉള്‍പ്പെടെ കേരളത്തിലെ അഞ്ചര ലക്ഷത്തോളം വരുന്ന പാട്ടക്കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്ത കേരള വികസനത്തിന് ഉണര്‍വേകാന്‍ കഴിയണമെന്ന് ഭൂ അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു , ഈ ആവശ്യമുന്നയിച്ച് ഇന്നലെ നില്‍പ്പ് സമരം നടത്തി .

ജില്ലയിലെ 77 പഞ്ചായത്ത് , മുന്‍സിപ്പാലിറ്റികളിലെ വീടുകള്‍ കേന്ദ്രീകരിച്ച് സമരത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു .2005 ല്‍ പാട്ടക്കാലാവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ് പണം കോടതിയില്‍ കെട്ടിവെച്ച് ഏറ്റെടുക്കുന്നത് അഴിമതിയാണ് .ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ കളക്ടര്‍ പാലാ സബ് കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തിരുന്നു.എന്നാല്‍ കേസ് നടത്താതെ കുത്തക കമ്പനിളെ സഹായിക്കുകയാണ് സര്‍ക്കാരെന്നും ഇവര്‍ പറഞ്ഞു . ഇതിന്റെ മുന്നോടിയായി ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തിയ കളക്ടര്‍ രാജമാണിക്യത്തെ സ്‌പെഷല്‍ ഓഫീസ്സര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയായിരുന്നു

                   

നിയമ പോരാട്ടത്തിലൂടെ കേസ് വിജയിച്ച സര്‍ക്കാര്‍ പ്ലീഡര്‍ സുശീല ആര്‍ ഭട്ടിനെയും നീക്കി പകരം അഴിമതിക്കാരെ നിയമിക്കുകയായിരുന്നു . വിസ കാലാവധി കഴിഞ്ഞ വിദേശികള്‍ തിരിച്ചു പോകുന്നതിന് പകരം ഇവിടെ താമസിച്ച് കേരളത്തില്‍ ഭൂമി വാങ്ങിക്കൂട്ടുകയായിരുന്നു .ഇങ്ങനെയുള്ള വിദേശ വേരുകളുള്ള കമ്പനികളെ മുന്നണികള്‍ സഹായിക്കുകയും ചെയ്തു .കേറിക്കിടക്കാന്‍ വീടില്ലാത്ത 10 ലക്ഷത്തിലധികം വരുന്ന കുടുംബങ്ങള്‍ക്ക് 1 കെടുത്ത് കേരള വികസനവും സ്വാതന്ത്രത്തിന്റെ പൂര്‍ത്തികരണവുമാണ് ഭൂ അവകാശ സംരക്ഷണ സമിതി ലക്ഷ്യമിടുന്നതെന്നും സമരമുണിയുടെ ചെയര്‍മാന്‍ എസ് . രാമനുണ്ണി പറഞ്ഞു .വി സജീവ് .വിസി അജി, വി ആര്‍ രതീഷ്,ശ്രീകുമാര്‍,ലൂയിസ് ഡേവിഡ്‌,എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

 

Leave a Reply