Wednesday, May 15, 2024
keralaLocal NewsNews

വാർഡുകൾ വനമായ സംഭവം;  എരുമേലി എഴുകുമണ്ണിൽ ജനകീയ പ്രതിഷേധം : വനം വകുപ്പിന്റെ ബോർഡുകൾ തകർത്തു

എരുമേലി:ബഫർ സോൺ വിഷയത്തിൽ നടത്തിയ ഉപഗ്രഹ സർവെയിൽ ജനവാസ മേഖലയായ രണ്ട് വാർഡുകൾ വനമായി മാറിയതിനെതിരെ എരുമേലി എഴുകുമണ്ണിൽ നടന്ന  ജനകീയ പ്രതിഷേധത്തിൽ വനം വകുപ്പിന്റെ ബോർഡുകൾ തകർത്തു. ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പ്രതിഷേധത്തിലാണ് സംഭവം. വനം വകുപ്പിന്റെ ബോർഡ് പിഴുത് മാറ്റി കരി ഓയിൽ ഒഴിച്ചു.എഴുകുമൺ ഫോറസ്റ്റ് സ്റ്റേഷനന്റെ ബോർഡാണ് നാട്ടുകാർ തകർത്തത് .പ്രതിഷേധ സമരത്തിന്
സ്ത്രീകളടക്കം നിരവധിപേർ പങ്കെടുത്തു.എരുമേലി ഗ്രാമ പഞ്ചായത്തിലെ രണ്ട് വാർഡുകളായ എയ്ഞ്ചൽ വാലി, പമ്പാവാലി എന്നീ വാർഡുകളിലെ ജനങ്ങളാണ് സമരത്തിൽ പങ്കെടുത്തത്.ഇന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് ഉച്ച കഴിഞ്ഞ് 2 മണിക്ക് പ്രതിഷേധം നടത്തുമെന്ന് സൂചനകളുണ്ട്.