Sunday, April 28, 2024
EntertainmentindiaNews

ബോളിവുഡ് ഇതിഹാസതാരം ദിലീപ്കുമാര്‍ അന്തരിച്ചു.

ബോളിവുഡ് ഇതിഹാസതാരം ദിലീപ്കുമാര്‍ (98) മുംബൈയില്‍ അന്തരിച്ചു. ന്യൂമോണിയയെ തുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആറുപതിറ്റാണ്ട് സിനിമയില്‍ നിറഞ്ഞു നിന്ന നടനായിരുന്നു ദിലീപ് കുമാര്‍. 62 സിനിമകളില്‍ വേഷമിട്ടു. ആദ്യചിത്രം ‘ജ്വാര്‍ ഭട്ട’ (1944). അവസാനചിത്രം’കില'(1998). ദേവ്ദാസ്, അന്ദാസ്, ആന്‍ ,ആസാദ്, മുഗള്‍ ഇ അസം , ഗംഗ ജമുന, തുടങ്ങിയവ ശ്രദ്ധേയ സിനിമകളാണ്. പത്മവിഭൂഷണും ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്