Sunday, May 19, 2024
News

ഡോ. രാജന്‍ ഖോബ്രഗഡെ കെഎസ്ഇബി പുതിയ ചെയര്‍മാന്‍

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ബി.അശോക് ഐ.എ.എസ്സിനെ മാറ്റി. ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍.എന്‍.ഖോബ്രഗഡെയാണ് പുതിയ കെഎസ്ഇബി ചെയര്‍മാന്‍.                   ബി.അശോക് ഐ.എ.എസ്സിനെ കൃഷി വകുപ്പ് സെക്രട്ടറിയായാണ് മാറ്റിയത്.                                    വൈദ്യുതി ബോര്‍ഡില്‍ യൂണിയനുകളുമായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് അശോകിനെ മാറ്റാന്‍ നേരത്തെ മുതല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.                                          ഇത് പ്രകാരമാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അശോകിനെ മാറ്റാന്‍ തീരുമാനിച്ചത്. ഇന്ന് ഉത്തരവ് പുറത്തിറങ്ങി. ബി.അശോകും സിപിഎം അനുകൂല സംഘടനയായ കെഎസ്ഇബി അസോസിയേഷനും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു.                                                  അശോകിനെതിരെ സംഘടന നിരവധി ദിവസം കെഎസ്ഇബി ആസ്ഥാന മന്ദിരത്തിന് മുന്നില്‍ സമരം നടത്തുകയും ചെയ്തിരുന്നു. ഇതിലും ജീവനക്കാര്‍ക്ക് എതിരെ ചെയര്‍മാന്‍ നടപടി എടുത്തു. അതേസമയം ഐഎഎസ് അസോസിയേഷന്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.