Wednesday, May 15, 2024
indiaNewspolitics

ദേശീയ നിര്‍വ്വാഹകസമിതി: തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ബിജെപി നിര്‍ദേശം

ദില്ലി: തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ നിര്‍ദേശം നല്‍കി ബിജെപിയുടെ നിര്‍ണ്ണായക ദേശീയ നിര്‍വ്വാഹകസമിതി യോഗം ദില്ലിയില്‍ തുടങ്ങി. പ്രധാനമന്ത്രിയുടെ റോഡ് ഷോയോടെ തുടങ്ങിയ രണ്ട് ദിവസത്തെ യോഗത്തില്‍ കേരളത്തിലടക്കം സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് രൂപരേഖയാകും. എല്ലാ നിര്‍വാഹക സമിതി അംഗങ്ങളോടും തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ യോഗത്തില്‍ നിര്‍ദേശിച്ച ജെ പി നദ്ദ, ഈ വര്‍ഷം 9 സംസ്ഥാനങ്ങളിലും വിജയിക്കുമെന്നും പറഞ്ഞു. നിര്‍ണായക സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും അടുക്കവേയാണ് ദില്ലിയില്‍ ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗം ഇന്നും നാളെയുമായി ചേരുന്നത്. യോഗത്തിലേക്ക് 1 കിമീ റോഡ്‌ഷോ നടത്തിയാണ് പ്രധാനമന്ത്രിയെത്തിയത്. മോദി തന്നെയാണ് വരുന്ന തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ മുഖം എന്ന് വ്യക്തമാക്കുന്നതായി രാജ്യ തലസ്ഥാനത്തെ റോഡ് ഷോ.                                                                                          കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും പദ്ദതികളും കൂടാതെ ജി 20 ഉച്ചകോടിയും തെരഞ്ഞെടുപ്പുകളില്‍ പ്രചാരണ വിഷയങ്ങളാക്കാനാണ് തീരുമാനം. 100 ലോക്‌സഭാ മണ്ഡലങ്ങളിലായി ബിജെപി ദുര്‍ബലമായ 72000 ബൂത്തുകള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്നും 130000 ബൂത്തുകളില്‍ പ്രവര്‍ത്തകര്‍ സജ്ജമായി കഴിഞ്ഞെന്നും നദ്ദ പറഞ്ഞു. യോഗത്തില്‍ 4 പ്രമേയങ്ങളാണ് അവതരിപ്പിക്കുന്നത്. മധ്യവര്‍ഗത്തെ പരിഗണിക്കണമെന്ന ആര്‍എസ്എസ് നിര്‍ദേശവും യോഗത്തില്‍ ചര്‍ച്ചയാകും. ഈമാസം 20 ന് അധ്യക്ഷ സ്ഥാനത്ത് ഒരു ടേം പൂര്‍ത്തിയാക്കുന്ന ജെ പി നദ്ദ ലോക്‌സഭാ തെര!!െഞ്ഞെടുപ്പ് കഴിയും വരെ തുടരണമെന്നാണ് നിലവിലെ ധാരണ.എന്നാല്‍ സംസ്ഥാന നേതൃത്വങ്ങളിലും മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.