Sunday, May 12, 2024
keralaNewspolitics

സുപ്രീം കോടതി : എംവി ഗോവിന്ദന്റെ നിലപാടിനെ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് ബിഷപ്പ്

കോട്ടയം: സഭ തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് രാവിലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശത്തെ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് ബിഷപ്പ് രംഗത്ത്. സുപ്രീം കോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ, എന്നായിരുന്നു എം വി ഗോവിന്ദന്റെ പേര് എടുത്തുപറയാതെയുള്ള പരിഹാസം.                                                                                                                                      ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ സേവേറിയോസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹാസവുമായി രംഗത്തെത്തിയത്. സഭാ തര്‍ക്കത്തിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനാകില്ല എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി രാവിലെ പറഞ്ഞത്. ഇതിനെതിരെയായിരുന്നു ഓര്‍ത്തഡോക്‌സ് ബിഷപ്പിന്റെ പ്രതികരണം.

സഖറിയാസ് മാര്‍ സേവേറിയോസിന്റെ കുറിപ്പ് ………..

ചര്‍ച്ചകള്‍ നല്ലതാണ്. സമാധാനപരമായ പര്യവസാനത്തിനും എതിരില്ല. പക്ഷെ, സുപ്രീം കോടതി വിധിയും ഒരു മിത്ത് ആണെന്ന് പറയല്ലേ മാഷേ…

സഭാ സര്‍ക്ക വിഷയത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞത് ………                                        പള്ളിത്തര്‍ക്കത്തില്‍ പക്ഷത്തിനില്ലെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി രാവിലെ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധി നടപ്പാക്കുക പ്രായോഗികമല്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. കേവലമായ വിധികൊണ്ട് നടപ്പാക്കാന്‍ കഴിയുന്നത് അല്ല.                                                                                    വിധി നടപ്പാക്കാന്‍ സാങ്കേതിക തടസമുണ്ടെന്നും എം വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായ വിധിയാണെങ്കിലും അത് പ്രാവര്‍ത്തികമായി നടപ്പിലാക്കാന്‍ തടസങ്ങളുണ്ട്. രണ്ട് വിഭാഗക്കാരും ഇത് തിരിച്ചറിയണമെന്നും യോജിച്ച് മുന്നോട്ട് പോകണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. സര്‍ക്കാരും സി പി എമ്മും പക്ഷം ചേരാനില്ല. പൂര്‍ണമായും യാക്കോബായക്കാര്‍ നിര്‍മ്മിച്ച പള്ളികളുണ്ട്. പളളികള്‍ നിയമപരമായി ഓര്‍ത്തഡോക്‌സിന് കൊടുക്കണം എന്ന് പറയുന്നത് സങ്കീര്‍ണ്ണമായ കാര്യം. സമാധാനപരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത് .