Thursday, May 9, 2024
keralaNews

മുണ്ടക്കയത്ത് ദളിത് പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം;എരുമേലി സ്വദേശി കീഴടങ്ങി.

മുണ്ടക്കയം: വിവാഹ വാഗ്ദാനം നൽകി 21 കാരിയായ ദളിത് പെൺകുട്ടിയ ഉപദ്രവിച്ച ശാന്തിക്കാരനെതിരെ പോലീസ് കേസ്സെടുത്തു.ഇതിൻറെ അടിസ്ഥാനത്തിൽ  പ്രതി കീഴടങ്ങി.   മുക്കൂട്ടുതറ, ഇടകത്തി പാറടിയിൽ വിനു (25) വിനെ പ്രതിയാക്കി മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വിവാഹത്തിൽ നിന്നും പിൻമാറിയ തോടെ പോലീസിൽ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകി. സ്റ്റേഷനിലെത്തി വിവാഹത്തിന് സമ്മതിച്ച വിനു രജിസ്റ്റർ ആഫീസിൽ എത്തുമെന്ന് പറഞ്ഞദിവസം മുങ്ങുകയായിരുന്നു. വിണ്ടും നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.സി.രാജ് മോഹൻ പറഞ്ഞു.