Thursday, May 9, 2024
keralaNews

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കും

കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് സൂചന. മുംബൈ പോലിസ് ഇതിനായുള്ള ഒരുക്കത്തിലാണ്.കഴിഞ്ഞ വര്‍ഷം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ബിഹാര്‍ സ്വദേശിനിയുടെ പരാതിയിലാണ് ബിനോയിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. ബിനോയ് ആണ് തന്റെ കുഞ്ഞിന്റെ അച്ഛനെന്നും യുവതി ആരോപിച്ചിരുന്നു.
2021 ജൂണിലേക്ക് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ബിനോയിയുടെ ഹര്‍ജി പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. രഹസ്യരേഖയായി ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഇതുവരെ ഫലം സമര്‍പ്പിച്ചിട്ടില്ല. ബിനോയിക്ക് എതിരെയുള്ള പരാതി ഒത്തുതീര്‍പ്പാക്കി എന്നുളള പ്രചാരണവും യുവതി നിഷേധിച്ചിട്ടുണ്ട്.
പോലിസ് കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിന് ശേഷം ഡിഎന്‍എ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് യുവതിയുടെ നീക്കമെന്നാണ് വിവരം. പരാതിയില്‍, ദുബയില്‍ വെച്ചാണ് ബിനോയിയെ പരിചയപ്പെട്ടതും അടുപ്പത്തിലായതുമെന്ന് യുവതി പറയുന്നു. അവിടെ ബാര്‍ നര്‍ത്തകിയായിരുന്ന യുവതിയുമായി ബിനോയി അടുപ്പത്തിലാവുകയും തുടര്‍ന്ന് ഗര്‍ഭിണിയാവുകയും ചെയ്തു. 2009ല്‍ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. പരാതിയില്‍, ആദ്യമൊക്കെ ബിനോയ് ചിലവ് വഹിച്ചിരുന്നുവെന്നും പിന്നീട് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും യുവതി ചൂണ്ടിക്കാട്ടിയിരുന്നു.