Sunday, May 19, 2024
keralaNews

സംസ്ഥാനത്ത് കന്യാസ്ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും,റേഷന്‍ വിഹിതവും അനുവദിക്കുന്നതിന് നടപടികള്‍.

 

സംസ്ഥാനത്ത് കന്യാസ്ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷന്‍ വിഹിതവും അനുവദിക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി പാല എംഎല്‍എ മാണി സി.കാപ്പന്‍. ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിരുന്നുവെന്നും അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കാപ്പന്‍ അറിയിച്ചു.

റേഷന്‍ വിഹിതം അനുവദിക്കുന്നതിനായി ട്രെഡ് ഓവര്‍ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിടുണ്ട് അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിടുണ്ട്. കേരളത്തിലെ എല്ലാ കന്യാസ്ത്രീകള്‍ക്കും ഉടന്‍ തന്നെ റേഷന്‍ കാര്‍ഡും റേഷനും ഇതിലൂടെ ലഭ്യമാകും എന്നാണ് പ്രതീക്ഷയെന്നും മാണി സി.കാപ്പന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിലെ കന്യാസ്ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷനും ലഭിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. ഈ വിഷയം സംബന്ധിച്ച് ബഹു. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന് നേരത്തെ നിവേദനം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് അടിയന്തര നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി ട്രെഡ് ഓവര്‍ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിടുണ്ട് അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ബഹുമാനപെട്ട മന്ത്രി ഉറപ്പ് നല്‍കിയിടുണ്ട്. കേരളത്തിലെ എല്ലാ കന്യാസ്ത്രീകള്‍ക്കും ഉടന്‍ തന്നെ റേഷന്‍ കാര്‍ഡും റേഷനും ഇതിലൂടെ ലഭ്യമാകും എന്നാണ് പ്രതീക്ഷ.