Monday, May 20, 2024
indiaNews

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച രാവിലെ 9.30 ഓടെ വ്യോമസേനയുടെ പ്രേത്യക വിമാനത്തില്‍ ജയ്‌സാല്‍മീറിലെ അതിര്‍ത്തിയിലെത്തിയ മോദി സൈനികരെ അഭിസംബോധന ചെയ്തു.സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്,കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ എന്നിവരും മോദിയെ അനുഗമിച്ചു.ഇന്ത്യയുടെ കഴിവിനെ ആരെങ്കിലും പരീക്ഷിക്കാന്‍ നോക്കിയാല്‍ അതേ ശക്തിയില്‍ രാജ്യം മറുപടി പറയുമെന്ന് മോദി പറഞ്ഞു. ‘ഇന്ന് ഇന്ത്യയുടെ പദ്ധതികള്‍ വ്യക്തമാണ്.വിശ്വാസവും വിശദീകരണവുമെന്ന നയത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. എങ്കിലും, ആരെങ്കിലും ഇന്ത്യയുടെ കഴിവുകളെ പരീക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതേ നാണയത്തില്‍ തന്നെ ഉത്തരം നല്‍കും’-മോദി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കാന്‍ പരിശ്രമിക്കുകയാണെന്നും രാജ്യത്തുതന്നെ നിര്‍മിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് രാജ്യത്തിന്റെ തന്നെ സംരക്ഷകരുള്ളതിനാല്‍ ഇന്ത്യ ഇപ്പോള്‍ സുരക്ഷിതരാണെന്ന് അദ്ദേഹം സൈനികരോടായി പറഞ്ഞു.