Monday, May 13, 2024
keralaNews

വന്‍ ലഹരിമരുന്ന് വേട്ട; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

അതിമാരക ലഹരിമരുന്നുകളുമായി മൂന്ന് യുവാക്കള്‍ വട്ടവടയില്‍ പോലീസ് പിടിയില്‍. ഇന്നലെ വൈകിട്ട് വട്ടവട വില്ലേജില്‍ പഴത്തോട്ടം – മമ്മല്‍ കരയില്‍ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ രാസലഹരി വസ്തുക്കളായ എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍, ഉണക്ക കഞ്ചാവ്, മൊബൈല്‍ ഫോണ്‍, ഏഴായിരത്തി ഇരുന്നൂറ് രൂപ എന്നിവ സഹിതം മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പഴത്തോട്ടത്ത് പ്രവര്‍ത്തിക്കുന്ന മൊണ്ടാന ടെന്റ് ക്യാമ്പ് കേന്ദ്രീകരിച്ച് നിശാപാര്‍ട്ടിക്കിടയില്‍ മാരക ലഹരി മരുന്നുകള്‍ വിതരണം നടക്കുന്നുണ്ടെന്ന് എക്‌സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുകയുണ്ടായത്. ഒരേക്കറിലധികം വരുന്ന ടെന്റ് ക്യാമ്പില്‍ നാലു മണിക്കൂറിലധികം പരിശോധന നടത്തിയപ്പോഴാണ് 0.150 ഗ്രാം ങഉങഅ, 0.048 ഗ്രാംഘടഉ, 3.390 ഗ്രാം ഹാഷിഷ് ഓയില്‍, 10ഴാ ഗഞ്ചാവ് എന്നിവ ലഭിക്കുകയുണ്ടായത്.

ആലപ്പുഴ ജില്ലയില്‍ കോമളപുരം വില്ലേജില്‍ ആര്യാട് കരയില്‍ വാളശ്ശേരി വീട്ടില്‍ സാജിദ് (25), മാമ്മൂട് കരയില്‍ കളരിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാദുല്‍ (22), എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി – അത്താണി കരയില്‍ ശ്രീരംഗം വീട്ടില്‍ ശ്രീകാന്ത് (32 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.. തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന മയക്കുമരുന്നുകള്‍ ഓണ്‍ലൈനിലൂടെ ടെന്റ് ബുക്ക് ചെയ്‌തെത്തുന്ന യുവാക്കള്‍ക്കാണ് വില്‍പ്പന നടത്തുന്നത്. കൂടുതല്‍ പ്രതികളുണ്ടോ എന്ന് വിശദമായി അന്വേഷണം നടത്തുന്നതാണെന്ന് എക്‌സൈസ് സംഘം പറയുകയുണ്ടായി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ടി വി സതീഷ്, കെ വി പ്രദീപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ എസ് മീരാന്‍, ജോസ് പി, ഡ്രൈവര്‍ ശരത് എസ് പി എന്നിവരാണ് പങ്കെടുത്തത്. തൊണ്ടി സാധനങ്ങള്‍ ഉള്‍പ്പെടെ പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കും