Friday, May 17, 2024
keralaLocal NewsNews

എസ് എന്‍ ഡി പിയെ അപമാനിക്കുകയെന്നത് സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയായി മാറി.

ശ്രീനാരായണ ഗുരുവിനെയും എസ് എന്‍ ഡി പി യെയും അപമാനിക്കുക എന്നത് ഒരു പാര്‍ട്ടി പരിപാടിയായി സി പി ഐ (എം)കൊണ്ടു നടക്കുകയാണ് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.നോബിള്‍ മാത്യു പറഞ്ഞു.ഒബിസി മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷന് മുന്‍പില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പെരുവന്താനം ശാഖാ യോഗത്തിന്റെ കൊടിമരത്തില്‍ എസ് എന്‍ ഡി പി യുടെ പതാക അഴിച്ചു മാറ്റി സി പി എമ്മിന്റെ കൊടിയുയര്‍ത്തിയത് അവഹേളനമാണ് ഇത് അംഗികരിക്കുക സാധ്യമല്ല.ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് എന്ന സഖാക്കളുടെ ധാര്‍ഷ്ട്യം കയ്യില്‍ വെച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.