Tuesday, April 30, 2024
indiaNewsUncategorized

ആസ്സാമില്‍ മയക്ക് മരുന്ന് വേട്ട; ഒരാള്‍ അറസ്റ്റില്‍

ഗുവാഹത്തി : ആസാമിലെ കരിംഗഞ്ചില്‍ വന്‍ മയക്ക് മരുന്ന് വേട്ട. പെട്രോള്‍ ടാങ്കറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1,420 കിലോ കഞ്ചാവ് ആസാം പോലീസ് പിടികൂടി. അയല്‍സംസ്ഥാനത്ത് നിന്ന് അസമിലേക്ക് കടക്കുകയായിരുന്ന ടാങ്കര്‍ കരിംഗഞ്ച് പോലീസ് ചുറൈബാരി ചെക്ക്‌പോസ്റ്റില്‍ തടഞ്ഞു. വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടാങ്കര്‍ പരിശോധിച്ചത്.                                                       വാഹനത്തിന്റെ ടാങ്കിനുള്ളില്‍ ഒളിപ്പിച്ച 1,420 കിലോ കഞ്ചാവ് പോലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ (ട്വിറ്റര്‍) അസം പോലീസിന്റെ നടപടിയെ പ്രശംസിച്ചു,                                                                              ഒരാഴ്ച മുമ്പ് അസമിലെ കച്ചാര്‍ പോലീസ് രണ്ട് മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യുകയും 35 കോടി രൂപ വിലമതിക്കുന്ന 1.70 ലക്ഷം മയക്കു മരുന്ന് ഗുളികകള്‍ പിടികൂടുകയും ചെയ്തിരുന്നു.