Sunday, May 5, 2024
indiaNewsSports

ഏഷ്യന്‍ ഗെയിംസില്‍ ഓട്ടത്തില്‍ ഇന്ത്യക്ക് രണ്ട് മെഡലുകള്‍

ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ രണ്ട് മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യ. കാര്‍ത്തിക് കുമാര്‍ വെള്ളിയും ഗുല്‍വീര്‍ സിംഗ് വെങ്കലവും കരസ്ഥമാക്കി. ഇന്ത്യന്‍ സൈനികരാണ് ഇരുവരുമെന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.28 മിനിറ്റ് 15.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കാര്‍ത്തിക് വെള്ളി നേടിയത്. 17.21 സെക്കന്‍ഡിലായിരുന്നു ഗുല്‍വീര്‍ വെങ്കലം സ്വന്തമാക്കിയത്. നിലവില്‍ 10 സ്വര്‍ണവും 14 വെള്ളിയും 14 വെങ്കലവുമടക്കം 38 മെഡലുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 28 മിനിറ്റില്‍ 13.62 സെക്കന്‍ഡില്‍ ഓടിയെത്തി ബഹ്റൈന്റെ ബിര്‍ഹാന്‍ യെമതാവ് ബാലെയാണ് സ്വര്‍ണം സ്വന്തമാക്കിയത്.

നേരത്തെ സ്‌ക്വാഷ് ഫൈനലില്‍ പാകിസ്താനെ 2-1-ന് ഇന്ത്യന്‍ പുരുഷ ടീം കീഴടക്കിയിരുന്നു. ഇതോടെ 10-ാം സ്വര്‍ണമാണ് ഇന്ത്യ സ്വന്തമാക്കിയത്.