Friday, May 3, 2024
keralaNews

ഒരു സ്ത്രീയടക്കമുള്ള ആറംഗ സംഘമാണ് കോളനിയിലെത്തിയത്

കണ്ണൂര്‍: ഒരു സ്ത്രീയടക്കമുള്ള ആറംഗ സംഘം മാവോയിസ്റ്റുകളാണ് ആറളത്ത് കോളനിയിലെത്തിയത് . ആറളം വിയറ്റ്‌നാം കുറിച്ചി കോളനിയില്‍ എത്തിയത് ആയുധധാരികളായ ഒരു സ്ത്രീയും, അഞ്ച് പുരുഷന്മാരും അടങ്ങിയ സംഘമാണ് എന്നാണ് നാട്ടുകാര്‍ പൊലീസിന് നല്‍കിയ വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെ കോളനിയില്‍ എത്തിയ സംഘം ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് ഒന്‍പത് മണിയോടെ കൊട്ടിയൂര്‍ വനത്തിലേക്ക് മടങ്ങി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ആറളം പൊലീസ് മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടങ്ങി.